ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി

പ്രസിദ്ധീകരിച്ചത്: 17 Dec, 2025
ഷെയർ ചെയ്യുക:

അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ കൽക്കരിയും വിറകും ഉപയോഗിച്ചുള്ള തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. നഗരത്തിലെ എല്ലാ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, തുറസ്സായ ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ തന്തൂറുകൾക്കാണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (DPCC) നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡൽഹിയിലെ ആനന്ദ് വിഹാർ, ഐ.ടി.ഒ. എന്നിവിടങ്ങളിലെ വായുഗുണനിലവാര സൂചിക (AQI) 400-ന് അടുത്താണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് അതീവ ഗുരുതരമായ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച റെസ്റ്റോറൻ്റുകളിലെ തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.