ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എല്ലാ സ്ഥാപനങ്ങൾക്കും 50% വർക്ക് ഫ്രം ഹോം നിർബന്ധമാക്കി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എല്ലാ സ്ഥാപനങ്ങൾക്കും 50% വർക്ക് ഫ്രം ഹോം നിർബന്ധമാക്കി

പ്രസിദ്ധീകരിച്ചത്: 17 Dec, 2025
ഷെയർ ചെയ്യുക:

ഡൽഹിയിലെ , സർക്കാർ-സ്വകാര്യ മേഖലകളിലെ എല്ലാ കമ്പനികളും 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. ഈ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾ പിഴ നേരിടേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.ഡിസംബർ 15-ന് ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും മോശമായ വായു നിലവാരമാണ് രേഖപ്പെടുത്തിയത്. അന്ന് രാവിലെ വായു നിലവാര സൂചിക (AQI) 498-ൽ എത്തി 'സിവിയർ പ്ലസ്' വിഭാഗത്തിലായിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, വായുനിലവാരം തുടർച്ചയായി മോശമായതിനെത്തുടർന്ന് മലിനീകരണ നിയന്ത്രണത്തിനായുള്ള കമ്മീഷൻ (CAQM) തലസ്ഥാനത്ത് ഏറ്റവും കർശനമായ നിയന്ത്രണങ്ങളായ 'ഗ്രാപ്പ് 4' (Grap IV) നടപ്പിലാക്കി.