വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ഗതാഗതം നിരോധിച്ചു
പ്രസിദ്ധീകരിച്ചത്: 16 Dec, 2025
വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തിയതായി റിപ്പോർട്ട്. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്.
അതേസമയം തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം ആണ് നിലനിൽക്കുന്നത്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.