തലസ്ഥാനത്തെ ഞെട്ടിച്ച് മേയർ വിവാദം: ആര്യ രാജേന്ദ്രൻ്റെ പ്രവർത്തനശൈലി സി.പി.എമ്മിന് തിരിച്ചടിയായോ?

തലസ്ഥാനത്തെ ഞെട്ടിച്ച് മേയർ വിവാദം: ആര്യ രാജേന്ദ്രൻ്റെ പ്രവർത്തനശൈലി സി.പി.എമ്മിന് തിരിച്ചടിയായോ?

പ്രസിദ്ധീകരിച്ചത്: 14 Dec, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെതിരെ സി.പി.എമ്മിൽ വിമർശനം; വിമർശിച്ച് കൗൺസിലർ

 

 സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരസഭയായ തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സി.പി.എം. നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് നഷ്ടപ്പെട്ടതിന് പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ പാർട്ടിയിൽ നിന്നും കടുത്ത വിമർശനം. ബി.ജെ.പി. ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ഈ തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം മേയറുടെ പ്രവർത്തന ശൈലിയാണെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. നിലവിലെ ഒരു സി.പി.എം കൗൺസിലർ തന്നെ മുൻ മേയർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ചത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.കോർപ്പറേഷൻ ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കേണ്ട സംവിധാനമാണെന്നും, ജനകീയ ബന്ധമാണ് മുന്നണിയെ മുന്നോട്ട് നയിച്ചിരുന്നതെന്നും കൗൺസിലർ ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ആര്യ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ഈ ജനകീയത നഷ്ടപ്പെട്ടു. 'തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം', 'അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം' തുടങ്ങിയ കാര്യങ്ങൾ കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി ഓഫീസ് മാറ്റിയെടുത്തതിലൂടെ പ്രാദേശിക തലത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും പോസ്റ്റിൽ വിമർശിച്ചിരുന്നു. ഈ വിവാദ പോസ്റ്റ് പിന്നീട് പിൻവലിക്കുകയുണ്ടായി.