ഇരട്ടി മധുരമായി കൊല്ലത്ത് മത്സരിച്ച ദമ്പതികളുടെ വിജയം
പ്രസിദ്ധീകരിച്ചത്: 13 Dec, 2025
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലത്ത് മത്സരിച്ച ദമ്പതികള്‍ക്ക് ഇരട്ടി മധുരം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭാര്യയും ഭര്‍ത്താവും വിജയം സ്വന്തമാക്കി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായ നിഖില്‍ മനോഹര്‍ വിജയിച്ചത്. പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മത്സരിച്ച ഭാര്യ രേഷ്മ നിഖിലും വിജയിച്ചു.