യു.എസിലെ കാനഡ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ സ്ഥാനമൊഴിയുന്നു
യു.എസിലെ കാനഡ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ അടുത്ത വർഷം സ്ഥാനമൊഴിയും കാനഡ-യുഎസ്-മെക്സിക്കോ കരാറിന്റെ പുനരവലോകനം സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകാൻ പുതിയൊരു ടീമിനെ സജ്ജമാക്കേണ്ട സമയമാണിതെന്ന് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസ്-കാനഡ ബന്ധത്തിലെ നിർണ്ണായക അദ്ധ്യായത്തിനാണ് ഇതോടെ വിരാമമാകുന്നത്. കാനഡ-യുഎസ് ബന്ധത്തിലെ സുപ്രധാന കാലഘട്ടത്തിൽ കാനഡയെയും കനേഡിയൻ പൗരന്മാരെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
2026-ൽ നിർണ്ണായകമായ യുഎസ്എംസിഎ (USMCA) വ്യാപാര കരാർ പുനരവലോകനം നടക്കാനിരിക്കെയാണ് ഹിൽമാൻ സ്ഥാനമൊഴിയുന്നത്. ഈ കരാർ ചർച്ചകൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിന് ഒരു പുതിയ ടീമിനെ സജ്ജമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ സൂചിപ്പിച്ചു. പുതിയ അംബാസഡറെ സഹായിക്കാൻ താൻ ചർച്ചാ സംഘത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കാനഡയുടെ ചരിത്രത്തിൽ യു.എസിലെ അംബാസഡർ സ്ഥാനം വഹിച്ച ആദ്യ വനിതയാണ് കിർസ്റ്റൺ ഹിൽമാൻ.