പി വി അൻവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു
പി വി അൻവർ എംഎല്‍എ പുതിയ പാർട്ടി രൂപീകരിച്ചു.
പി വി അൻവർ എംഎല്‍എ പുതിയ പാർട്ടി രൂപീകരിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്.ഇന്ന് മഞ്ചേരിയില്‍ വച്ച് പാർട്ടി പ്രഖ്യാപനമുണ്ടാകും.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് എംഎല്‍എയായ അൻവറിന് പുതിയ പാർട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും കഴിയുമോ എന്നുള്ള ചർച്ചകളും സജീവമാകുകയാണ്.ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാർലമെന്റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്.
'ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും'- എന്നാണ് ഇതില്‍ പറയുന്നത്.
ഇതുപ്രകാരം പുതിയ പാർട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അൻവർ അയോഗ്യനാക്കപ്പെടും.
What's Your Reaction?