നിപ:16 പേരുടെ പരിശോധന ഫലം നെഗറ്റീവ്, 472 പേര്‍ സമ്ബര്‍ക്കപ്പട്ടികയില്‍

നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമ്ബർക്കപട്ടികയിലുള്ള 16 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്ന്, ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു.

Jul 25, 2024 - 00:16
 0  6
നിപ:16 പേരുടെ പരിശോധന ഫലം നെഗറ്റീവ്, 472 പേര്‍ സമ്ബര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമ്ബർക്കപട്ടികയിലുള്ള 16 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്ന്, ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു.

ലോ റിസ്ക് വിഭാഗത്തില് ഉള്‍പ്പെട്ടവരുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. പരിശോധിച്ച 58 സാമ്ബിളുകളാണ് ഇതുവരെ നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്ഫ്രന്സ് ഹാളില് ചേര്ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

ബുധനാഴ്ച മൂന്ന് പേര് അഡ്മിറ്റായി. നിലവില്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലായി 21പേർ അഡ്മിറ്റായിട്ടുണ്ട്. ഇവരില്‍ 17 പേര് സമ്ബര്ക്ക പട്ടികയില് ഉള്പ്പെട്ടവരാണ്. പുതുതായി 12 പേരെയാണ് ഇന്ന് സമ്ബര്ക്ക പട്ടികയില് ഉള്പ്പെടുത്തിയത്. സെക്കൻഡറി കോണ്ടാക്ടിലുള്ളവരാണിവർ. ഇതോടെ ആകെ സമ്ബര്ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി.

220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില് ഇന്ന് പനി സര്വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്വ്വെ നടത്തിയത്. വ്യാഴാഴ്ചയോടെ എല്ലാ വീട്ടുകളിലും സർവ്വെ പൂർത്തിയാക്കാനാവുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര് വി.ആര്. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്, ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്. രേണുക, നാഷണല്‍ സെൻ്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ പ്രതിനിധികള്‍ തുടങ്ങിയവരും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജൻ നമദേവ് കോബർഗഡേ ഓണ്‍ലൈനായും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow