കലക്ടറായി തുടരുന്നത് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് അരുണ്‍ കെ വിജയൻ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്ന് ആവർത്തിച്ച് ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ.
കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്ന് ആവർത്തിച്ച് ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ.
പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്തിലുണ്ടായിരുന്നത് തൻറെ മനോവിഷമമാണ്. അതിപ്പോഴുമുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
What's Your Reaction?