നവീൻ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദന, നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ

സി.പി.എം. നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

Oct 18, 2024 - 10:40
 0  6
നവീൻ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദന, നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ

ണ്ണൂർ: സി.പി.എം. നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വാർത്താക്കുറിപ്പിലൂടെ ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കാൻ സി.പി.എം. തീരുമാനിച്ചതിന് പിന്നാലെയാണ് രാജിവെച്ചതായി ദിവ്യ അറിയിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തുവെന്നും ദിവ്യ വാർത്താക്കുറിപ്പില്‍ പറഞ്ഞു.

എ.ഡി.എം. നവീൻ ബാബുവിന്റെ വേർപാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ ദിവ്യ പോലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും വ്യക്തമാക്കി. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയത്. എങ്കിലും പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow