സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകള്‍' മുന്നറിയിപ്പുമായി എംവിഡി

സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകള്‍ എന്ന് എം വി ഡി. വാഹനം ഓടിക്കുമ്ബോള്‍ നിരത്തുകളില്‍ സൗഹൃദ സംഭാഷണങ്ങള്‍ ഒഴിവാക്കുക എന്ന മുന്നറിയിപ്പാണ് എം വി ഡി വീഡിയോ പങ്കുവെച്ച്‌ കുറിച്ചത്.

Oct 17, 2024 - 00:59
 0  4

എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ്

സൗഹൃദങ്ങള്‍ നല്ലതാണ്…… പക്ഷേ നമ്മളില്‍ പലരും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുവാനായി തിരഞ്ഞെടുക്കുന്ന വേദി തിരക്കേറിയ നമ്മുടെ റോഡുക ളാണ്. നിരത്തുകള്‍ സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി സുരക്ഷിതത്വം പാലിക്കുക.

കൂടാതെ അമിത വേഗതയിലും അശ്രദ്ധയിലും വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ തെരുവുനായ്ക്കളുടെ ശല്യം അപകടം ഉണ്ടാക്കിയേക്കാം എന്നും എം വി ഡി പങ്കുവെച്ച മറ്റൊരു ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. പരിചയമുള്ളതും അപരിചിതവുമായ റോഡുകളുടെ വശങ്ങളില്‍ നിന്നും പല തരത്തിലുള്ള തടസ്സങ്ങള്‍ നമ്മുടെ ഡ്രൈവിംഗിനെ അലോസരപ്പെടുത്തിയേക്കാം എന്നും ഇന്ന് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളില്‍ ഒന്നാണ് തെരുവ് നായ്ക്കളുടെ റോഡ് കൈയ്യേറ്റം എന്നും എം വി ഡി യുടെ പോസ്റ്റില്‍ പറയുന്നു. വ്യത്യസ്തമായ ഇത്തരം സാഹചര്യങ്ങളെ നിരീക്ഷിച്ചും ഡ്രൈവിംഗ് അനായാസവും അപകടരഹിതവും ആസ്വാദ്യകരവുമാക്കാൻ ശ്രദ്ധിക്കുക എന്നും മുന്നറിയിപ്പ് നല്‍കി. 'അശ്രദ്ധ കൂടുന്നിടത്ത് ശ്രദ്ധ മരിക്കും' എന്നും പോസ്റ്റില്‍ പറയുന്നു .

What's Your Reaction?

like

dislike

love

funny

angry

sad

wow