കാട്ടാക്കടയില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവതി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

Jul 20, 2024 - 12:32
 0  5
കാട്ടാക്കടയില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവതി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമോദ് (35) സുഹൃത്ത് റീജ (45) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.

റീജയെ കഴുത്തില്‍ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ. റീജയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow