'നെന്മാറ ഇരട്ടകൊലപാതകം ആസൂത്രിതം; ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ല'; പാലക്കാട് എസ് പി അജിത് കുമാർ
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ലെന്ന് പാലക്കാട് എസ് പി അജിത് കുമാര്‍
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ലെന്ന് പാലക്കാട് എസ് പി അജിത് കുമാര്‍. ചെയ്ത കൃത്യത്തിൽ പ്രതി സന്തോഷവാനാണെന്നും എസ് പി പറഞ്ഞു. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 12 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകും. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരൻ്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയെന്നും എസ് പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. "പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കും. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടികൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്." എസ് പി അജിത് കുമാര്‍ പറഞ്ഞു.
What's Your Reaction?