മുകേഷിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌

കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി വീണ്ടും രംഗത്തെത്തിയതിന് പിന്നാലെ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

Aug 25, 2024 - 23:35
 0  3
മുകേഷിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌

കൊല്ലം: കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി വീണ്ടും രംഗത്തെത്തിയതിന് പിന്നാലെ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് വെച്ച്‌ പ്രതിഷേധം തടഞ്ഞു.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും മുകേഷിനെ വീട്ടില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow