വയനാടിനായി കരുതല്‍... 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മോഹൻലാല്‍

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി നടൻ മോഹൻലാല്‍.

Aug 2, 2024 - 23:10
 0  3
വയനാടിനായി കരുതല്‍... 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മോഹൻലാല്‍

യനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി നടൻ മോഹൻലാല്‍.

സിനിമ, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കികൊണ്ടിരിക്കുന്നത്. വയനാടിനെ വീണ്ടെടുക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പെരുമഴയാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്‌സ് 25 ലക്ഷം, ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം എന്നിങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow