30 വര്‍ഷത്തിനു ശേഷം ആദ്യം; പ്രധാനമന്ത്രി മോദി യുക്രൈനിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ സന്ദര്‍ശനത്തിനു.

Aug 19, 2024 - 23:39
 0  5
30 വര്‍ഷത്തിനു ശേഷം ആദ്യം; പ്രധാനമന്ത്രി മോദി യുക്രൈനിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ സന്ദര്‍ശനത്തിനു. ഈ മാസം 23നാണ് മോദി യുക്രൈനിലേക്ക് പോകുന്നത്.

യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. 30 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശനത്തിനു എത്തുന്നത്.

റഷ്യ- യുക്രൈന്‍ യുദ്ധം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ആ നിലപാടില്‍ തന്നെയാണ് രാജ്യം ഇപ്പോഴും നില്‍ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow