സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം കര്‍ശനമായി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം കര്‍ശനമായി വിലയിരുത്താന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

Oct 12, 2024 - 12:24
 0  4
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം കര്‍ശനമായി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം കര്‍ശനമായി വിലയിരുത്താന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

അഴിമതിക്കാരും പ്രവര്‍ത്തന രഹിതരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് ഏതൊരു ജീവനക്കാരനും വിരമിക്കല്‍ നല്കാന്‍ സര്‍ക്കാരിന് സമ്ബൂര്‍ണ്ണ അവകാശം നല്കുന്ന നിയമത്തിനനുസൃമായി നടപടിയെടുക്കണം. ബുധനാഴ്ച കേന്ദ്രമന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടത്തിയ ആശയവിനിമയത്തിലാണ് പ്രധാനമന്ത്രി സിസിഎസ് (പെന്‍ഷന്‍) നിയമങ്ങളിലെ അടിസ്ഥാന ചട്ടം 56 (ജെ) പരാമര്‍ശിച്ചത്.

ഏതൊരു സര്‍ക്കാര്‍ ജീവനക്കാരനെയും സര്‍വീസില്‍ നിലനിര്‍ത്താന്‍ യോഗ്യനല്ലെന്ന് ഉത്തരവാദപ്പെട്ട അധികാരിക്ക് അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് വിരമിക്കാനാകും. നിര്‍ബന്ധിത വിരമിക്കലാണെങ്കില്‍ സര്‍ക്കാര്‍ മൂന്ന് മാസം മുമ്ബ് അറിയിപ്പ് നല്കണം. അല്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്ബളവും അലവന്‍സുകളും നല്കണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 30 വര്‍ഷത്തെ യോഗ്യതാ സേവനം പൂര്‍ത്തിയാക്കിയ ശേഷം, പൊതു താല്‍പ്പര്യാര്‍ത്ഥം വിരമിക്കാന്‍ നിയമന അതോറിറ്റിക്ക് ആവശ്യപ്പെടാം. അത്തരം ഉദ്യോഗസ്ഥര്‍ക്ക് കോടതികളില്‍ ഉത്തരവിനെ ചോദ്യം ചെയ്യാനും അവസരമുണ്ട്.

നല്ല ഭരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ പ്രതിഫലം നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫയലുകള്‍ ഒരു മേശയില്‍ നിന്ന് മറ്റൊന്നിലേക്ക് തള്ളുന്നതിന് പകരം പൊതുജനങ്ങളുടെ പരാതികള്‍ സമഗ്രമായും വേഗത്തിലും പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ആഴ്ചയും സെക്രട്ടറിമാരോടും അവ നിരീക്ഷിക്കാന്‍ മന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം കത്തുകളാണ് പിഎംഒയ്‌ക്ക് ലഭിച്ചത്. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരുന്ന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ജനങ്ങളുടെ പരാതികളുള്‍പ്പെടെ 4.5 കോടി കത്തുകള്‍ പിഎംഒയ്‌ക്ക് ലഭിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 40 ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുമായും ഏജന്‍സികളുമായും ബന്ധപ്പെട്ടതാണെങ്കില്‍ ബാക്കി 60 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow