ആസിയാൻ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി
ഇന്ത്യ ആസിയാൻ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിലെത്തി.
രാമായണം അവതരണത്തിന്റെ ലാവോസ് ആവിഷ്കാരമായ 'ഫ്രലക് ഫ്രലം' ആണ് മോദി കണ്ടത്. ഇതിലെ കലാകാരന്മാരടക്കമുള്ളവരുമായി മോദി സംവദിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടാണെന്നും ആസിയാൻ-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
'ഞങ്ങള്‍ സമാധാനത്തെ സ്നേഹിക്കുന്ന രാജ്യങ്ങളാണ്. പരസ്പരം ദേശീയ അഖണ്ഡതയെയും പരമാധികാരത്തെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ യുവാക്കളുടെ ശോഭനമായ ഭാവിക്കായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ രാജ്യങ്ങളുടെയും നൂറ്റാണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷത്തിന്റെയും പിരിമുറുക്കത്തിന്റെയും സാഹചര്യം നിലനില്‍ക്കുകയാണ്. ഇന്ത്യയുടെയും ആസിയാൻറേയും സൗഹൃദവും സംഭാഷണവും സഹകരണവും വളരെ പ്രധാനമാണ്.'- മോദി പറഞ്ഞു.
ലാവോസ് പ്രധാനമന്ത്രി സൊനേക്‌സായ് സിഫൻഡോനെയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലെ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധത്തിലെ തന്ത്രപരവുമായ പുരോഗതി മോദിയും ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്യും.
What's Your Reaction?