കൊടുങ്ങല്ലൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി

കൊടുങ്ങല്ലൂരില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി.

Aug 4, 2024 - 19:51
 0  4
കൊടുങ്ങല്ലൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി. ശ്രീനാരായണപുരം ആമണ്ടൂരിലെ പതിനേഴുകാരായ മൂന്ന് വിദ്യാര്‍ഥികളെയാണ് വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ കാണാതായത്.

മൂന്നുപേരും മേഖലയിലെ വിവിധ സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്. ഒരാളുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓഫായതായും പറയുന്നു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മതിലകം പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow