ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

 ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്.

Jul 18, 2024 - 23:35
 0  6
ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

കൊച്ചി: ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്.

സ്ഥാപനത്തിലെ അധികൃതർ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തില്‍ ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow