മരുന്നുകമ്ബനികള്‍ക്ക് കുടിശിക 600 കോടി; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം, പേടിക്കാനില്ലെന്ന് മന്ത്രി

കേരളത്തിലെ ആരോഗ്യ മേഖല ആഗോള നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുമ്ബോഴും ആരോഗ്യ വകുപ്പ് നേരിടുന്നത് വന്‍ സാമ്ബത്തിക പ്രതിസന്ധി.

Jun 25, 2024 - 23:55
 0  4
മരുന്നുകമ്ബനികള്‍ക്ക് കുടിശിക 600 കോടി; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം, പേടിക്കാനില്ലെന്ന് മന്ത്രി

കേരളത്തിലെ ആരോഗ്യ മേഖല ആഗോള നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുമ്ബോഴും ആരോഗ്യ വകുപ്പ് നേരിടുന്നത് വന്‍ സാമ്ബത്തിക പ്രതിസന്ധി.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍ എന്നിവയിലേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്ന കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് അറുന്നൂറ് കോടിയിലധികം. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്

ജൂണ്‍ 14 വരെയുള്ള കണക്ക് പ്രകാരം 39616,98,945 രൂപയാണ് വിവിധ മരുന്ന് കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിന് പുറമെ 219.9 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡറുകളും വിവിധ കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 615.26 കോടി രൂപയാണ് സര്‍ക്കാരിന് കുടിശ്ശികയായിട്ടുള്ളത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കുടിശ്ശിക മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

എന്നാല്‍ കുടിശ്ശിക മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കുടിശ്ശികയുടെ പേരില്‍ മരുന്ന് കമ്ബനികള്‍ മരുന്ന് വിതരണത്തിനായി ക്ഷണിച്ച ടെണ്ടറില്‍ പങ്കെടുക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മരുന്ന് ക്ഷാമം ഇല്ലെന്ന് ആരോഗ്യ മന്ത്രി അവകാശപ്പെടുമ്ബോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന കുറിപ്പടികളില്‍ ഒന്നിലധികം എണ്ണം മരുന്നുകള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട നിലയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow