ചായ ഉണ്ടാക്കാൻ വെച്ച വെള്ളത്തില്‍ ലാര്‍വയും വണ്ടും പുഴുവും; കണ്ണൂരില്‍ മില്‍മ ബൂത്ത് പൂട്ടിച്ചു

ശുദ്ധമല്ലാത്ത വെള്ളമുപയോഗിച്ച്‌ ചായ ഉണ്ടാക്കിയ കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മില്‍മ ബൂത്ത് പൂട്ടിച്ചു.

Aug 9, 2024 - 21:39
 0  4
ചായ ഉണ്ടാക്കാൻ വെച്ച വെള്ളത്തില്‍ ലാര്‍വയും വണ്ടും പുഴുവും; കണ്ണൂരില്‍ മില്‍മ ബൂത്ത് പൂട്ടിച്ചു

ണ്ണൂര്‍: ശുദ്ധമല്ലാത്ത വെള്ളമുപയോഗിച്ച്‌ ചായ ഉണ്ടാക്കിയ കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മില്‍മ ബൂത്ത് പൂട്ടിച്ചു.

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ലാർവ, വണ്ട്, പുഴു എന്നിവ നിറഞ്ഞ വെള്ളമുപയോഗിച്ച്‌ ചായ തയ്യാറാക്കുന്നതായി കണ്ടത്. ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ഇവയെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി. ചിലയിടങ്ങളില്‍ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും, വാട്ടർ ടാങ്കുകള്‍ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം സുധീർ ബാബു, പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ സി ആർ സന്തോഷ്‌ കുമാർ, എ വി ജൂന റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow