ജീവനക്കാര്‍ പ്രതിസന്ധിയില്‍; അംഗൻവാടികള്‍ക്കുള്ള പാല്‍, മുട്ട തുക വെട്ടിക്കുറച്ചു

അംഗൻവാടികളില്‍ പാലും മുട്ടയും വാങ്ങാൻ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും നല്‍കുന്ന തുക വെട്ടിക്കുറച്ചു.

Jul 10, 2024 - 11:54
 0  4
ജീവനക്കാര്‍ പ്രതിസന്ധിയില്‍; അംഗൻവാടികള്‍ക്കുള്ള പാല്‍, മുട്ട തുക വെട്ടിക്കുറച്ചു

കാഞ്ഞങ്ങാട്: അംഗൻവാടികളില്‍ പാലും മുട്ടയും വാങ്ങാൻ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും നല്‍കുന്ന തുക വെട്ടിക്കുറച്ചു.

വിപണിയില്‍ ഒരു ലിറ്റർ പാലിന് 56 രൂപയാണ്. ഇതേ നിരക്കിലായിരുന്നു കഴിഞ്ഞ ഫെബ്രുവരിവരെ തുക അനുവദിച്ചത്.

വിപണിക്കനുസരിച്ചുള്ള പാലിന്റെയും മുട്ടയുടെയും വില ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം മുട്ടക്ക് എട്ടുരൂപ വെച്ചും ലഭിച്ചു.

മാർച്ച്‌ മുതല്‍ മുട്ടക്ക് ആറു രൂപയും പാലിന് 52 രൂപയും വെച്ച്‌ മാത്രമേ നല്‍കാനാകൂവെന്നാണ് മുഴുവൻ അംഗൻവാടികള്‍ക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ ദിവസം ലഭിച്ച വിവരം.

മുട്ടക്ക് വിപണിയില്‍ 7.50 രൂപയാണ് നിലവിലെ വില. ഒരു മുട്ടക്ക് ഒന്നര രൂപ വീതവും ലിറ്റർ പാലിന് ആറുരൂപ വീതയും കൈയില്‍നിന്ന് കൂട്ടേണ്ട അവസ്ഥയിലാണ് അംഗൻവാടി വർക്കർമാർ. തുച്ഛമായ ശമ്ബളം ലഭിക്കുന്ന ജീവനക്കാർ ഇതോടെ പ്രതിസന്ധിയിലാണ്.

സംസ്ഥാന സർക്കാർ നടപ്പാക്കിയ പോഷകബാല്യം പദ്ധതിവഴി പാലിന് 56 രൂപയും മുട്ടക്ക് എട്ടു രൂപയും അംഗൻവാടികള്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍, പദ്ധതി നേരിട്ട് അംഗൻവാടിയിലെത്തിയില്ല. കുടുംബശ്രീ വഴിയായിരുന്നു പദ്ധതി നടപ്പില്‍വന്നത്. പോഷകബാല്യം പദ്ധതിപ്രകാരം മുട്ട ഒന്നിന് ആറു രൂപയും പാലിന് 52 രൂപയും മാത്രമേ നല്‍കാനാകൂവെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow