തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പായസമടക്കം ഉള്‍പ്പെടുത്തി നൂറുകണക്കിന് പൊതിച്ചോറുകള്‍ വിതരണം ചെയ്തു

തിരുവോണ ദിനത്തിലും മുടക്കമില്ലാതെ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI.

Sep 15, 2024 - 22:22
 0  7
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പായസമടക്കം ഉള്‍പ്പെടുത്തി നൂറുകണക്കിന് പൊതിച്ചോറുകള്‍ വിതരണം ചെയ്തു

തിരുവോണ ദിനത്തിലും മുടക്കമില്ലാതെ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI. നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള പെരുങ്കടവിള മേഖല കമ്മിറ്റിയാണ് പൊതിച്ചോർ വിതരണം നടത്തിയത്.

ദിവസേന ആയിരത്തിലധികം സ്നേഹ പൊതിച്ചോറാണ് DYFI യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്യുന്നത്. DYFI നെയ്യാറ്റിൻകര ബ്ലോക്ക് പരിധിയിലെ പെരുങ്കടവിള മേഖലയാണ് ഇന്നത്തെ പൊതിച്ചോർ വിതരണം നടത്തിയത്.തിരുവോണ ദിനത്തില്‍ പായസമടക്കമുള്ള വിഭവങ്ങള്‍ക്കൊപ്പമാണ് പൊതിച്ചോർ വിതരണം ചെയ്തത്. ഓരോ ദിവസവും ആയിരത്തിലധികം പൊതിച്ചോറുകളാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്യുന്നത്. അതേസമയം, സംസ്ഥാനത്തുട നീളം വിവിധ ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാർക്കും DYFI യുടെ നേതൃത്വത്തില്‍ ഹൃദയപൂർവ്വം ഭക്ഷണ വിതരണം നടക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow