സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു.

Aug 12, 2024 - 11:20
 0  4
സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു

ടിമാലി: സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

നേരത്തേ 200 മുതല്‍ 240 രൂപ വരെയായിരുന്നു വില. വില കുറഞ്ഞതോടെ കോഴിയിറച്ചി വില്‍പന ഇരട്ടിയായി ഉയർന്നു. വരും ദിവസങ്ങളില്‍ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നല്‍കുന്ന സൂചന.

കാലാവസ്ഥ അനുകൂലമായതോടെയാണ് സംസ്ഥാനത്തെ ഫാമുകളില്‍ ചിക്കൻ ഉല്‍പാദനം ഗണ്യമായി വർധിച്ചത്. ഇത് കോഴിക്കർഷകർക്ക് ഏറെ പ്രതീക്ഷ നല്‍കി. ഇതിനിടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കോഴികളുടെ വില പകുതിയായി കുറച്ചതോടെ പൊതുവിപണിയിലെ വില താഴേക്കു പതിച്ചു.

മേയ് അവസാനം വരെ കിലോക്ക് 220-240 രൂപ വിലയുണ്ടായിരുന്നു. ജൂണായതോടെ 200ലേക്കും 190ലേക്കുമായി കുറഞ്ഞു. ജൂലൈയില്‍ 170-190 രൂപയായിരുന്നു പ്രാദേശിക വിപണിയിലെ വില. ആഗസ്റ്റ് ആദ്യ വാരത്തോടെ വില കുറഞ്ഞ് 120 വരെയായി. ശനിയാഴ്ച പ്രാദേശിക വിപണിയില്‍ 10 മുതല്‍ 15 രൂപ വരെ ഉയർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും വിലയില്‍ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ അറിയിച്ചു.

കോഴിയുടെ വില കുറഞ്ഞത് പ്രാദേശിക കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു കോഴിയെ വളർത്തി വിപണിയിലെത്തിക്കാൻ കർഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടർന്നാല്‍ നഷ്ടം ഇരട്ടിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow