മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

Jul 18, 2024 - 11:33
 0  5
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വന്ദോലി ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകള്‍ ക്യാമ്ബ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റതായും വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘത്തിലെ സബ് ഇൻസ്പെക്ടർ സതീഷ് പട്ടേലിനാണ് പരിക്കേറ്റത്.

What's Your Reaction?

like

dislike

love

funny

angry

sad

wow