സിനിമാ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി നായകനാകു

Jul 17, 2024 - 23:16
 0  4
സിനിമാ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിലെ സ്റ്റണ്ട്മാൻ ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

നിർണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂലൈ 15 നാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. എഴുമലയുടെ വിയോഗത്തില്‍ ചിത്രീകരണം നിർത്തിവച്ചു.

ചെന്നൈ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏഴുമലയുടെ അകാല വിയോഗത്തില്‍ സിനിമാപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow