മദ്രസകള്‍ അഫിലിയേറ്റ് ചെയ്യാനായി രണ്ട് സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ മുസ്ലിം മതപഠന കേന്ദ്രമായ മദ്രസകള്‍ അഫിലിയേറ്റ് ചെയ്യാനായി രണ്ട് സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍.

Aug 12, 2024 - 11:19
 0  5
മദ്രസകള്‍ അഫിലിയേറ്റ് ചെയ്യാനായി രണ്ട് സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ യുപി സര്‍ക്കാര്‍

ത്തര്‍പ്രദേശില്‍ മുസ്ലിം മതപഠന കേന്ദ്രമായ മദ്രസകള്‍ അഫിലിയേറ്റ് ചെയ്യാനായി രണ്ട് സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍.

മദ്രസകള്‍ക്ക് അംഗീകാരം നല്‍കുന്ന രീതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ അറിയിച്ചു. എല്ലാ മദ്രസകളും ഈ സര്‍വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യാനാണ് തീരുമാനം.

ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡിനെ സര്‍വ്വകലാശാലകളുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ എല്ലാ മദ്രസകള്‍ക്കും ഈ സര്‍വ്വകലാശാലകളുടെ അം?ഗീകാരം ഉണ്ടായിരിക്കണം. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡാണ് നിലവില്‍ മദ്രസകള്‍ക്ക് അം?ഗീകാരം നല്‍കുന്നത്. സര്‍വ്വകലാശാലകള്‍ നിലവില്‍ വരുന്നതോടെ ബോര്‍ഡിനെ ഇതുമായി ബന്ധിപ്പിക്കും. നിലവില്‍ ഏകദേശം 25000 മദ്രസകള്‍ ഉത്തര്‍പ്രദേശിലുണ്ട്. ഇതില്‍ 560 എണ്ണത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. ഇതുള്‍പ്പെടെ 16500 മദ്രസകള്‍ക്ക് സര്‍ക്കാരിന്റെ അം?ഗീകാരമുണ്ട്. എന്നാല്‍ മദ്രസാ ബോര്‍ഡിന്റെ അം?ഗീകാരമില്ലാത്ത 8500 മദ്രസകളാണ് യുപിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow