വയനാട് ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടത്തിലെ 388 ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

Dec 23, 2024 - 08:58
 0  3
വയനാട് ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടത്തിലെ 388 ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട 388 കുടുംബങ്ങളുടെ കരട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അപകട മേഖലയില്‍ വാസയോഗ്യമല്ലെന്ന് കണ്ടത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തില്‍ (Phase 2) പുനരധിവസിപ്പിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.

കരട് ലിസ്റ്റ് മാനന്തവാടി ആര്‍.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടെയും, ജില്ലാ ഭരണ കൂടത്തിന്റെയും വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും. (ലിങ്കുകൾ കമന്റ് സെക്ഷനിൽ ചേർത്തിട്ടുണ്ട്.

പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോറഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്‌ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടു വാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow