പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ ചവിട്ടിയ മധ്യവയസ്‌ക്കന് ഷോക്കേറ്റ് ദാരുണാന്ത്യം

പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ ചവിട്ടിയ മധ്യവയസ്‌ക്കന് ഷോക്കേറ്റ് ദാരുണാന്ത്യം.

Jun 28, 2024 - 23:51
 0  4
പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ ചവിട്ടിയ മധ്യവയസ്‌ക്കന് ഷോക്കേറ്റ് ദാരുണാന്ത്യം

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ ചവിട്ടിയ മധ്യവയസ്‌ക്കന് ഷോക്കേറ്റ് ദാരുണാന്ത്യം. നെയ്യാറ്റിന്‍കരയിലാണ് സംഭവം.

നടൂര്‍കൊല്ല തൈത്തൂര്‍ വിളാകത്ത് വീട്ടില്‍ ബാബു(68)വാണ് മരിച്ചത്.

രാവിലെ റോഡിലൂടെ നടന്നുവരുമ്ബോള്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് ദിവസങ്ങള്‍ക്ക് മുമ്ബാണ് വൈദ്യുതി ലൈനിനു മേലേക്ക് മറിഞ്ഞു വീണത്.

What's Your Reaction?

like

dislike

love

funny

angry

sad

wow