തിരുവനന്തപുരം മംഗലപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകള്‍
മംഗലപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ വൻ നാശനഷ്ടങ്ങള്‍.
മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ചിലയിടങ്ങളില്‍ അടർന്ന് വീണിട്ടുണ്ട്. അടുക്കളഭാഗത്തെ ടെെലുകളും നശിച്ചു. വൻ നാശനഷ്ടം സംഭവിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. സ്ഥിരമായി വീട്ടിലും പരിസരത്തും മിന്നലേല്‍ക്കാറുണ്ടെന്ന ആശങ്കയും വീട്ടുകാർ പങ്കുവെച്ചു.
ഒരുവർഷത്തിനിടെ നാലോളം തവണ വീട്ടില്‍ ശക്തമായ മിന്നലടിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. ഒരുതവണ പറമ്ബിലെ തെങ്ങ് കത്തിപ്പോവുകയും ചെയ്തിരുന്നു.
What's Your Reaction?