ആരുമറിയാതെ 42 മണിക്കൂര്‍ കേടായ ലിഫ്റ്റില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി അനുഭവിച്ചത് നരകയാതന

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കേടായ ആരുമറിയാതെ രോഗി കുടുങ്ങിയത് ഒന്നര ദിവസം.

Jul 15, 2024 - 23:03
 0  4
ആരുമറിയാതെ 42 മണിക്കൂര്‍ കേടായ ലിഫ്റ്റില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി അനുഭവിച്ചത് നരകയാതന

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കേടായ ആരുമറിയാതെ രോഗി കുടുങ്ങിയത് ഒന്നര ദിവസം.

ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിക്ക് ആണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.

മെഡില്‍ക്കല്‍ കോളേജ് ഒ.പിയില്‍ നാല് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു ലിഫ്റ്റ് തകരാറായിരുന്നു. നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രന്‍ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി.

രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാല്‍ താൻ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow