ലെബനനിലെ പേജര്‍ സ്ഫോടനം : മലയാളിയായ റിന്‍സണ്‍ ജോസിന്റെ ബള്‍ഗേറിയൻ കമ്ബനിയിലേക്ക് അന്വേഷണം

ലെബനനിലെ പേജർ സ്ഫോടനത്തില്‍ മലയാളിയുടെ ബള്‍ഗേറിയൻ കമ്ബനിയിലേക്ക് അന്വേഷണം.

Sep 20, 2024 - 23:07
 0  1

ലെബനനിലെ പേജർ സ്ഫോടനത്തില്‍ മലയാളിയുടെ ബള്‍ഗേറിയൻ കമ്ബനിയിലേക്ക് അന്വേഷണം. നോർവീജിയൻ പൗരനായ മലയാളി റിൻസൻ ജോസിന്റെ കമ്ബനിയാണ് പേജർ വാങ്ങാനുള്ള കരാറില്‍ ഏർപ്പെട്ടിരുന്നത്.

ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ പ്രവർത്തിക്കുന്ന കമ്ബനിയെപ്പറ്റി അന്വേഷണം ആരംഭിച്ചു.

ലെബനനില്‍ പേജർ സ്ഫാടനം നടന്ന അന്ന് മുതല്‍ മലയാളി ബന്ധമുള്ള കമ്ബനി ഉടമ റിൻസണ്‍ ജോസിനെ കാണാതായെന്നാണ് കമ്ബനി അധികൃതർ പറയുന്നത്. പേജർ വാങ്ങാനുള്ള കരാരില്‍ റിൻസന്റെ കമ്ബനിയായ നോർട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാർസണിയ്ക്ക് പേജറുകള്‍ ലഭിക്കുന്നതിനുള്ള സാമ്ബത്തിക ഇടപാട് നടത്തിയത് റിൻസന്റെ കമ്ബനിയാണ് എന്നാണ് സൂചന.

1.3 മില്യണ്‍ പൗണ്ട് ഈ കമ്ബനി വഴിയാണ് ഇടനിലക്കാരന് കൈമാറിയത് എന്നാണ് റിപ്പോർട്ട്. ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ് ക്രിസ്റ്റ്യാന. റിൻസണ്‍ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബള്‍ഗേറിയൻ തലസ്ഥാനമായ സോഫിയയിലെ റെസിഡൻഷ്യല്‍ വിലാസത്തിലാണ് കമ്ബനി പ്രവർത്തിക്കുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെല്‍ കമ്ബനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍നിന്ന് ഹിസ്‌ബുല്ലയ്ക്ക് പേജറുകള്‍ കൈമാറിയത്.

പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളതെന്നും ബള്‍ഗേറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പേജർ സ്ഫോടനങ്ങളില്‍ തയ്വാൻ കമ്ബനിയായ ഗോള്‍ഡ് അപ്പോളോയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തയ്വാൻ കമ്ബനി നിഷേധിച്ചു. ലെബനനിലെ സ്ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ യുഎൻ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടരുയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow