സിക്കിമില്‍ വന്‍ മണ്ണിടിച്ചില്‍; ടീസ്ത അണക്കെട്ടിലെ വൈദ്യുതി നിലയം തകര്‍ന്നു

സിക്കിമിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ വൈദ്യുതി നിലയം തകര്‍ന്നു.

Aug 20, 2024 - 23:58
 0  5
സിക്കിമില്‍ വന്‍ മണ്ണിടിച്ചില്‍; ടീസ്ത അണക്കെട്ടിലെ വൈദ്യുതി നിലയം തകര്‍ന്നു

ഗുവാഹത്തി: സിക്കിമിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ വൈദ്യുതി നിലയം തകര്‍ന്നു. നാഷണല്‍ ഹൈഡ്രോഇലക്‌ട്രിക് പവര്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടീസ്ത സ്റ്റേജ്-5 അണക്കെട്ടിലെ വൈദ്യുതി നിലയമാണ് തകര്‍ന്നത്.

സിക്കിമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ചുങ്താങ്ങിലെ ടീസ്ത അണക്കെട്ട്.

510 മെഗാവാട്ട്‌സ് ഉല്‍പാദനശേഷിയുള്ള വൈദ്യുതി നിലയത്തിന് സമീപമുള്ള കുന്നാണ് നിലംപൊത്തിയത്. ഏതാനും ആഴ്ചകളിലായി ഈ കുന്നില്‍ ചെറിയ മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വൈദ്യുതി നിലയം അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടു.

തുടര്‍ച്ചയായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായില്ല. വൈദ്യുതി നിലയത്തിന് സമീപം ജോലി ചെയ്തവരാണ് മണ്ണിടിച്ചിലിന്റെ വിഡിയോ ചിത്രീകരിച്ചത്.

2023 ഒക്ടോബറില്‍ സിക്കിമിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ലൊനാക് തടാകം തകരുകയും സ്റ്റേജ് 5 അണക്കെട്ട് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിരുന്നു. കൂടാതെ, വന്‍ വെള്ളപ്പൊക്കത്തില്‍ അണക്കെട്ടിന്റെ ഭാഗങ്ങള്‍ ഒലിച്ചുപോയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow