വയനാട്ടില്‍ സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചില്‍ നടത്താൻ തീരുമാനിച്ച്‌ കേരള സര്‍ക്കാര്‍

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ട് 7 ദിനങ്ങള്‍ പിന്നിടുകയാണ് .

Aug 6, 2024 - 00:22
 0  3
വയനാട്ടില്‍ സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചില്‍ നടത്താൻ തീരുമാനിച്ച്‌ കേരള സര്‍ക്കാര്‍

യനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ട് 7 ദിനങ്ങള്‍ പിന്നിടുകയാണ് .

400 ലധികം മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തിയും ആഘാതവും മുണ്ടക്കൈ, ചൂരല്‍മല നിവസികള്‍ക്ക് ഉള്‍കൊള്ളാൻ ആയിട്ടില്ല.

അതേസമയം തെരച്ചിലില്‍ സംബന്ധിച്ച്‌ സൈന്യം അന്തിമ തീരുമാനമെടുക്കണം എന്നാണ് കേരള സർക്കാരിൻ്റെ നിലപാട്. വലിയ ദുരന്തമുണ്ടായ സ്ഥലങ്ങളിലെ ദൗത്യങ്ങളില്‍ സൈന്യത്തിൻ്റേതാണ് തീരുമാനങ്ങള്‍. സൈന്യം തീരുമാനം അറിയിച്ച ശേഷം അത് സർക്കാർ വിലയിരുത്തി ശേഷിക്കുന്ന നടപടികള്‍ സ്വീകരിക്കും.

വയനാട്ടില്‍ സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow