വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തഭൂമിയില്‍ വഴികാട്ടികളായി ഡോഗ് സ്ക്വാഡുകള്‍

വയനാട്‌ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകള്‍.

Aug 4, 2024 - 19:42
 0  4
വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തഭൂമിയില്‍ വഴികാട്ടികളായി ഡോഗ് സ്ക്വാഡുകള്‍

ല്‍പറ്റ: വയനാട്‌ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകള്‍.

കരസേന, പോലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് വിവിധ സേനാ വിഭാഗങ്ങള്‍ക്ക് കൂട്ടായി ചൂരല്‍മലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്.

പരിശീലകരാണ് ദുരന്ത ഭൂമിയില്‍ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്ക്വാഡിന്‍റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിന്‍റെ മായ, മർഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലന്പൂരില്‍ ഇടുക്കി ഡോഗ് സ്ക്വാഡിന്‍റെ എയ്ഞ്ചല്‍ എന്ന നായയും ജോലിയിലുണ്ട്.

പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ഡോഗ് സ്ക്വാഡിന്‍റെ തെരച്ചില്‍. യന്ത്രങ്ങള്‍ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം തെരച്ചിലിന്‍റെ അഞ്ചാം ദിവസമായ ശനിയാഴ്ച ഉപയോഗപ്പെടുത്തിയത്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത് മുതല്‍ രക്ഷാപ്രവർത്തനത്തിന് അണിചേർന്ന ശ്വാനസേനയുടെ സഹായത്താല്‍ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകള്‍ക്കുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow