വയനാട് ദുരിതാശ്വാസം; കെ എസ് ഇ ബി ആദ്യഗഡു 10 കോടി രൂപ നല്‍കി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ എസ് ഇ ബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ എസ് ഇ ബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
കെ എസ് ഇ ബി വിതരണവിഭാഗം ഡയറക്ടര്‍ പി സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി മുരുഗദാസ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ടി എസ് അനില്‍ റോഷ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ആര്‍ ശിവശങ്കരന്‍, പി ആര്‍ ഒ വിപിന്‍ വില്‍ഫ്രഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ തൊഴിലാളിയൂണിയനുകള്‍, ഓഫീസര്‍മാരുടെ സംഘടനകള്‍ എന്നിവമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയാണ് ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതിനു തീരുമാനിച്ചത്. അഞ്ചു ദിവസത്തെ ശമ്ബളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്. സെപ്റ്റംബറില്‍ സമാഹരിച്ച ഒരു ദിവസത്തെ ശമ്ബളത്തിനൊപ്പം വരും മാസങ്ങളില്‍ കിട്ടാനുള്ള തുകയുടെ ഒരു ഭാഗം കൂടി മുന്‍കൂര്‍ ചേര്‍ത്താണ് ആദ്യ ഗഡുവായി 10 കോടി രൂപ നല്‍കിയത്.
What's Your Reaction?