അഗ്നിസുരക്ഷ നിയമലംഘനം : കുവൈറ്റില്‍ 61 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

അഗ്നിസുരക്ഷ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു.

Aug 3, 2024 - 20:23
 0  7
അഗ്നിസുരക്ഷ നിയമലംഘനം : കുവൈറ്റില്‍ 61 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ അഗ്നി പ്രതിരോധ ലംഘനങ്ങളുടെ പേരില്‍ 61 സ്ഥാപനങ്ങള്‍ ജനറല്‍ ഫയർ ഫോഴ്സ് അടച്ചുപൂട്ടി.

നേരത്തെ നിയമലംഘനങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഗ്നിശമന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേയും നിയമങ്ങള്‍ പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകളും ഉയർന്നിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ജനറല്‍ ഫയർഫോഴ്സ് സ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളിലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow