നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം പുനരാരംഭിച്ചു

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെയും അതിതീവ്ര മഴയുടെയും പശ്ചാത്തലത്തില്‍ നിർത്തിവച്ച കെഎസ്‌ആർടിസി ബജറ്റ് ടൂറിസം യാത്രകള്‍ പുനരാരംഭിച്ചു.

Aug 11, 2024 - 19:11
 0  3
നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം പുനരാരംഭിച്ചു

ണ്ണൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെയും അതിതീവ്ര മഴയുടെയും പശ്ചാത്തലത്തില്‍ നിർത്തിവച്ച കെഎസ്‌ആർടിസി ബജറ്റ് ടൂറിസം യാത്രകള്‍ പുനരാരംഭിച്ചു.

കൊല്ലൂർ

ഓഗസ്റ്റ് 16,30 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരില്‍ എത്തും. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പില്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരില്‍നിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകുന്നേരം ബേക്കല്‍ കോട്ടയും സന്ദർശിച്ച്‌ രാത്രി 7.30ന് കണ്ണൂരില്‍ എത്തിച്ചേരുന്നു. ഒരാള്‍ക്ക് 2850 രൂപയാണ് ചാർജ്.

വാഗമണ്‍

ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ശനിയാഴ്ച്ച രാവിലെ വാഗമണില്‍ എത്തിച്ചേരുന്നു. ഞായറാഴ്ച്ച രാവിലെ മൂന്നാറിലെ ചതുരംഗപാറ, ആനയിറങ്ങല്‍ ഡാം, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, സിഗ്‌നല്‍ പോയിന്റ്, മാലയ് കള്ളൻ കേവ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച്‌ തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഒരാള്‍ക്ക് 4100 രൂപയാണ് ചാർജ്.

കോഴിക്കോട്

ഓഗസ്റ്റ് 18, 25 തീയതികളില്‍ പുറപ്പെടുന്ന ഏകദിന യാത്രയില്‍ കോഴിക്കോട് ജില്ലയിലെ കരിയത്തുംപാറ, തോണിക്കടവ് ടവർ, ജാനകിക്കാട്, പെരുവണ്ണാമൂഴി ഡാം എന്നിവ സന്ദർശിക്കുന്നു. ഒരാള്‍ക്ക് 950 രൂപയാണ് ചാര്ജ്.

പൈതല്‍മല

ഓഗസ്റ്റ് 25 ന് രാവിലെ 6.30 നു പുറപ്പെട്ടു പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ചു രാത്രി ഒമ്ബത് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഒരാള്‍ക്ക് 950 രൂപയാണ് ചാർജ്. ബുക്കിങ്ങിന് 8089463675, 9497007857എന്നീ നമ്ബറുകളില്‍ ബന്ധപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow