കെ.എസ്.ആര്‍.ടി.സി പെൻഷൻ: മനുഷ്യനെ മനുഷ്യനായി കാണണം; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനില്‍ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

Aug 29, 2024 - 22:40
 0  4
കെ.എസ്.ആര്‍.ടി.സി പെൻഷൻ: മനുഷ്യനെ മനുഷ്യനായി കാണണം; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനില്‍ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതില്‍ സർക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേ എന്ന് കോടതി ചോദി‌ച്ചു. ഒന്നോ രണ്ടോ പേർ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതില്‍ സർക്കാറിന് വിഷമമുണ്ടെന്നും എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടാണ് പെൻഷൻ വൈകുന്നതിന് കാരണമാകുന്നതെന്നും സർക്കാർ മറുപടി നല്‍കി. ആഗസ്ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതെന്നും കോടതി സർക്കാറിന് നിർദേശം നല്‍കി.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സർക്കാർ പരിഗണന നല്‍കണമെന്നും നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമർശിച്ചു. അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നത് കൊണ്ടാണ് സർക്കാർ ഇതൊക്കെ നല്‍കുന്നതെന്നും ജൂണ്‍മാസം വരെയുള്ള പെൻഷൻ തടസ്സം കൂടാതെ കൊടുത്തു തീർത്തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതി മറുപടി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow