കെഎസ്‌ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി

കെഎസ്‌ആർടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍.

Aug 17, 2024 - 23:25
 0  4
കെഎസ്‌ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍.
പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പെൻഷൻ വിതരണത്തിന്‌ കോർപ്പറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ ഇതില്‍ 71.53 കോടി രൂപ നല്‍കിയത്‌. ശേഷിക്കുന്ന 20 കോടി രൂപ കെഎസ്‌ആർടിസിക്കുള്ള സഹായമായും നല്‍കി.

ഓഗസ്റ്റ് ആദ്യം സർക്കാർ 30 കോടി രൂപ കെഎസ്‌ആർടിസിക്ക് അനുവദിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നല്‍കിയതെന്നും ധനമന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow