കുറഞ്ഞ ഫീസില്‍ ഡ്രൈവിങ് പഠിക്കാം ; കെഎസ്‌ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ഈ മാസം മുതല്‍

സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവോടെ ഡ്രൈവിങ് പഠിപ്പിക്കാന്‍ കെഎസ്‌ആര്‍ടിസി.

Jun 20, 2024 - 11:37
 0  5
കുറഞ്ഞ ഫീസില്‍ ഡ്രൈവിങ് പഠിക്കാം ; കെഎസ്‌ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ഈ മാസം മുതല്‍

സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവോടെ ഡ്രൈവിങ് പഠിപ്പിക്കാന്‍ കെഎസ്‌ആര്‍ടിസി. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും.

ആദ്യഘട്ടത്തില്‍ ആറിടങ്ങളിലായാണ് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിക്കുക.

പ്രാക്ടിക്കല്‍ ക്ലാസിനോടൊപ്പം തിയറിയും ഉണ്ടാകും. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്‌ആര്‍ടിസി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകള്‍ നടക്കുക.

ഡ്രൈവിങ് ഫീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. കാറും ഇരുചക്രവാഹനങ്ങളും ഒരുമിച്ച്‌ ഫഠിക്കുന്നതിനായി 11000 രൂപയാണ് പ്രത്യേക പാക്കേജ്. ഹെവി ഡ്രൈവിങ്, കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ്. എന്നാല്‍ ?ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കായിരിക്കും ഈടാക്കുക .

What's Your Reaction?

like

dislike

love

funny

angry

sad

wow