കെ എസ് ആര്‍ ടി സിയില്‍ പുതിയ ഘട്ടത്തിന് തുടക്കം ; മുഖ്യമന്ത്രി
മികച്ച സൗകര്യങ്ങള്‍ യാത്രക്കാർക്ക് നല്‍കിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം : മികച്ച സൗകര്യങ്ങള്‍ യാത്രക്കാർക്ക് നല്‍കിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സർവീസ് നടത്തുക. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ബസില്‍ ഉണ്ട്. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്. പൊതുജനങ്ങള്‍ക്ക് മികച്ച യാത്ര സൗകര്യങ്ങള്‍ നല്‍കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്.
കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ എസ് ആർ ടി സിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകള്‍ വാങ്ങിച്ചു. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവൻ ശമ്ബളവും നല്‍കാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാസ്റ്റ് എ സി സർവീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സിയിലെ തൊഴിലാളികള്‍ക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികള്‍ക്ക് ഒരുമിച്ച് ശമ്ബളം നല്‍കാൻ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അലർട്ടുകള്‍ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടാറ്റ മോട്ടോഴ്‌സ് റീജിയണല്‍ സെയില്‍സ് മാനേജർ ആനന്ദ് കുമാർ ബസുകള്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസർമാർക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ ഉപഹാരങ്ങള്‍ സമ്മാനിച്ചു. വാർഡ് കൗണ്‍സിലർ കെ ജി കുമാരൻ ആശംസകള്‍ അർപ്പിച്ചു. കെ എസ് ആർ ടി സി സി എം ഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങിന് നന്ദി അറിയിച്ചു.
What's Your Reaction?