വയനാട്: ദുരന്തമേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി.

Aug 6, 2024 - 22:29
 0  5
വയനാട്: ദുരന്തമേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്‌ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവർ, മുണ്ടക്കൈ, കെ.കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്ബ് എന്നീ ട്രാൻസ്ഫോർമറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂർണ്ണമായും തകർന്നു പോയിട്ടുള്ളതായി കെഎസ്‌ഇബി കണ്ടെത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow