'ദ്യുതി 2' വേഗത്തിലാക്കും; മലപ്പുറം പാക്കേജിന് അനുമതി

വൈദ്യുതി വിതരണരംഗം ശക്തിപ്പെടുത്തുന്നതിനുള്ള 'KSB BOARD OF DIRECTORS INSTRUCTION TO COMPLETE DUTY 2.

Aug 15, 2024 - 11:15
 0  3
'ദ്യുതി 2' വേഗത്തിലാക്കും; മലപ്പുറം പാക്കേജിന് അനുമതി

തിരുവനന്തപുരം: വൈദ്യുതി വിതരണരംഗം ശക്തിപ്പെടുത്തുന്നതിനുള്ള 'KSB BOARD OF DIRECTORS INSTRUCTION TO COMPLETE DUTY 2. മലപ്പുറം അടക്കം മൂന്ന് ജില്ലകളില്‍ അപേക്ഷകർക്ക് ആവശ്യാനുസരണം വൈദ്യുതി നല്‍കാനാവാത്ത സ്ഥിതി പരിഹരിക്കാൻ സ്പെഷല്‍ പാക്കേജ് പ്രകാരമുള്ള പദ്ധതികള്‍ ഉടൻ ആരംഭിക്കാനും അനുമതി നല്‍കി.

മലപ്പുറം, ഇടുക്കി, കാസർകോഡ് ജില്ലകള്‍ക്കായി നേരത്തേ പ്രഖ്യാപിച്ച 1023.04 കോടിയുടെ പദ്ധതികളാണ് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുക. മലപ്പുറം അടക്കമുള്ള ജില്ലകളില്‍ വൈദ്യുതി ആവശ്യാനുസരണം ലഭ്യമാവുന്നില്ലെന്ന പരാതിയില്‍ റെഗുലേറ്ററി കമീഷൻ ഇടപെട്ടിരുന്നു. തുടർന്ന് മൂന്ന് ജില്ലകള്‍ക്കായി സ്പെഷല്‍ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ബോർഡ് അനുമതി നല്‍കിയില്ല. വിഷയത്തില്‍ റെഗുലേറ്ററി കമീഷൻ കടുത്ത നിലപാടിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രഖ്യാപിച്ച പാക്കേജ് ഉടൻ നടപ്പാക്കാനുള്ള തീരുമാനം. മലപ്പുറത്തെ വൈദ്യുതി ഉപയോഗത്തില്‍ രണ്ടുവർഷത്തിനിടെ 16 ശതമാനം വർധനയുണ്ടായെന്നും എന്നാല്‍, ഇതനുസരിച്ചുള്ള വിതരണ ശൃംഖലയില്ലെന്നും കെ.എസ്.ഇ.ബി സമ്മതിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പുതിയ സബ് സ്റ്റേഷനുകളുടെ നിർമാണം, ട്രാൻസ്ഫോർമറുകള്‍, ലൈനുകളുടെ വിപുലീകരണം തുടങ്ങിയവക്കായാണ് ആകെ 1023.04 കോടി രൂപ ചെലവിടുക. മലപ്പുറം- 410.93 കോടി, ഇടുക്കി- 217.96 കോടി, കാസർകോട്-394.15 കോടി എന്നിങ്ങനെയാണ് വിഹിതം.

അതേസമയം 'ദ്യുതി 2' പ്രകാരം നടപ്പാക്കാൻ ഇതിനകം തയാറാക്കിയ പദ്ധതികള്‍ പീക്ക് സമയ വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താൻ കഴിയുന്ന വിധമല്ലെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. 2024-25 വർഷത്തെ പദ്ധതികള്‍ 2025 മാർച്ചിനകവും 2025-26 വർഷത്തെ പദ്ധതികള്‍ 2025 സെപ്റ്റംബറിനകവും പൂർത്തീകരിക്കാനും നിർദേശം നല്‍കി. 2022-23 മുതല്‍ 2026-27 വർഷം വരെ നടപ്പിലാക്കുന്ന ദ്യുതി രണ്ടില്‍ 4016.10 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow