സുരക്ഷ പോരായ്മ: 32 സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ഇ.ബി നോട്ടീസ്

വൈദ്യുതി സുരക്ഷ സംവിധാങ്ങളുടെ പോരായ്‌മ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മേഖലയിലേതുള്‍പ്പടെ 32 സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കി.

Jul 5, 2024 - 11:29
 0  3
സുരക്ഷ പോരായ്മ: 32 സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ഇ.ബി നോട്ടീസ്

റ്റപ്പാലം: വൈദ്യുതി സുരക്ഷ സംവിധാങ്ങളുടെ പോരായ്‌മ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മേഖലയിലേതുള്‍പ്പടെ 32 സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കി.

പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഒറ്റപ്പാലം സെക്ഷൻ ഓഫിസാണ് നോട്ടിസ് നല്‍കിയത്.

15 ദിവസത്തിനകം പോരായ്മകള്‍ പരിഹരിച്ച്‌ സെക്ഷൻ ഓഫിസിനെ അറിയിക്കണമെന്നും വീഴ്ച്ചവരുത്തുന്ന പക്ഷം വൈദ്യുതി വിച്ഛേദിക്കുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പ് നടപടി.

ഇതിന്‍റെ ഭാഗമായി കെ.എസ്.ഇ.ബി നടത്തിയ പരിശോധനയില്‍ 13 അംഗൻവാടികള്‍, ഏഴ് സ്‌കൂളുകള്‍, എട്ട് കോളജുകള്‍, രണ്ട് ഐ.ടി.ഐ, ഹെല്‍ത്ത് സെന്‍റർ, ഹോസ്റ്റല്‍ എന്നിവകളില്‍ അപാകതകള്‍ കണ്ടെത്തിയിരുന്നു.

കണക്ഷനില്‍ എർത്ത് സംവിധാനം നേരാംവണ്ണമല്ലാത്തതും ഇ.എല്‍.സി.ബി സംവിധാനം ഏർപ്പെടുത്താത്തതും ഉള്‍പ്പടെയുള്ള പോരായ്മകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ശരിയാക്കേണ്ടവ പൂർത്തിയാക്കിയതിനെ തുടർന്നാണ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow