പാകിസ്താനില്‍ വൈദ്യുതി ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി ജനങ്ങള്‍

കഠിനമായ ചൂടിന് പിന്നാലെ പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു.

Jun 29, 2024 - 23:53
 0  4
പാകിസ്താനില്‍ വൈദ്യുതി ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി ജനങ്ങള്‍

റാച്ചി: കഠിനമായ ചൂടിന് പിന്നാലെ പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു.

നഗരത്തിന്റെ പ്രധാന മേഖലകളായ ഷഹീൻ കോംപ്ലക്സ്, പഞ്ചാബ് ചൗരംഗി, ലിയാഖത്താബാദ്, നസീമബാദ്, ഓറങ്ങി ടൗണ്‍, അബു അല്‍ ഹസൻ ഇസ്ഫഹാനി റോഡ്, എന്നിവിടങ്ങളില്‍ ലോഡ് ഷെഡിങ് രൂക്ഷമായതിനെത്തുടർന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

നഗരത്തില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ജനജീവിതത്തെ സാരമായി ബാധിച്ചു. അതുകൂടാതെ ഒരുമുറി മാത്രമുള്ള വീടിനു പോലും വമ്ബൻ തുകയാണ് വൈദ്യുതിബില്ലായിവരുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍ പിഴ ചുമത്തപ്പെടുമ്ബോള്‍ ഉദ്യോഗസ്‌ഥർ സൗജന്യ വൈദ്യുതി ആസ്വദിക്കുകയാണെന്നും ജനങ്ങള്‍ പറയുന്നു. സിന്ധ് സർക്കാരും ഗവർണറും അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ജനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു . പഞ്ചാബ് ചൗരംഗിയിലും അബു അല്‍ ഹസൻ ഇസ്ഫഹാനി റോഡിലും ജനങ്ങളുടെ പ്രതിഷേധത്തില്‍ വാഹനഗതാഗതം സ്തംഭിച്ചു.

കഴിഞ്ഞ ജൂണ്‍ 23 ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വൈദ്യുതി വിതരണക്കാരായ കെ - എലെക്‌ട്രിക്കിന്റെ കറാച്ചിയിലെ അബു അല്‍ ഹസൻ ഇസ്ഫഹാനി റോഡിലെ കസ്റ്റമർകെയർ സെന്ററില്‍ ജനങ്ങള്‍ ഇരച്ചുകയറുകയും ജനാലകള്‍ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow