മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ.

Aug 6, 2024 - 00:20
 0  2
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ.

എഐകെഎസും കേരള കർഷക സംഘവും (കേരളത്തിലെ എഐകെഎസ് സംസ്ഥാന കമ്മിറ്റി) ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സംഭാവന നല്‍കും.

തമിഴ്‌നാട്ടിലെ സെൻട്രല്‍ കിസാൻ കമ്മിറ്റി അംഗങ്ങള്‍ അഖിലേന്ത്യാ കിസാൻ സഭയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുണ്ടക്കൈ ദുരിതബാധിതരെ സഹായിക്കാനായി രാജ്യവ്യാപകമായി എഐകെസ് യൂണിറ്റുകള്‍ 2024 ഓഗസ്റ്റ് 10-ന് മാസ് ഫണ്ട് കളക്ഷന്‍ ഡ്രൈവ് നടത്തണമെന്നും നേതൃത്വം നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അഖിലേന്ത്യാ കിസാൻ സഭയുടെ വർക്കിംഗ് ബോഡിയായ സെൻട്രല്‍ കിസാൻ കമ്മിറ്റി (സികെസി) ദ്വിവാർഷിക സമ്മേളനം ആരംഭിച്ചു. ആഗസ്റ്റ് 3-ന് ജയ്പൂരിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെൻ്റില്‍ ആരംഭിച്ച സമ്മേളനത്തില്‍ 70-ലധികം പേർ പങ്കെടുത്തു. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനങ്ങളില്‍ എഐകെഎസ് അംഗങ്ങള്‍ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് യോഗം വിലയിരുത്തി. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരെ അനുസ്മരിച്ച്‌ സെൻട്രല്‍ കിസാൻ കമ്മിറ്റി അനുശോചന പ്രമേയം പാസാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow