അതിഥി തൊഴിലാളിയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയ സംഭവം ; വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്

എറണാകുളം പിറവത്ത് അതിഥി തൊഴിലാളി പട്ടിക്കൂട്ടില്‍ കിടന്ന സംഭവത്തില്‍ ഇടപെട്ട് പൊലീസ്. പൊലീസ് എത്തി പട്ടിക്കൂട് താഴിട്ട് പൂട്ടി.

Jul 22, 2024 - 12:09
 0  2
അതിഥി തൊഴിലാളിയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയ സംഭവം ; വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്

റണാകുളം പിറവത്ത് അതിഥി തൊഴിലാളി പട്ടിക്കൂട്ടില്‍ കിടന്ന സംഭവത്തില്‍ ഇടപെട്ട് പൊലീസ്. പൊലീസ് എത്തി പട്ടിക്കൂട് താഴിട്ട് പൂട്ടി.

അതിഥി തൊഴിലാളിയെ സ്റ്റേഷനില്‍ എത്തിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ അധികൃതരും പിറവം പൊലീസും ചേര്‍ന്ന് സ്ഥലത്തെത്തി പട്ടിക്കൂട് പൂട്ടിയത്.

ബംഗാള്‍ സ്വദേശി ശ്യാം സുന്ദറാണ് പട്ടിക്കൂട്ടില്‍ താമസിച്ചിരുന്നത്. 500 രൂപ മാസവാടകയ്ക്കാണ് ഉടമസ്ഥന്‍ അതിഥി തൊഴിലാളിക്ക് പട്ടിക്കൂട് നല്‍കിയത്. ഉടമസ്ഥന്റെ തന്നെ തൊട്ടടുത്ത വീട്ടില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ വാടക കൂടുതലായിരുന്നതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് തിരഞ്ഞെടുക്കാന്‍ തയാറായത്.
കൂടിന്റെ ഗ്രില്‍ വാതില്‍ കാര്‍ബോര്‍ഡ് കൊണ്ട് മറച്ചിരുന്ന നിലയിലായിരുന്നു. ഒരാള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലാണ് കൂടൊരിക്കിയിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കാരണം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow