കെജരിവാളിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Aug 14, 2024 - 14:00
 0  4
കെജരിവാളിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റ് ശരിവെച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ഹർജിയും പരിഗണിക്കും

ജൂണ്‍ 26ന്‌ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ്‌ കെജരിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡിക്കേസില്‍ സുപ്രീംകോടതി കെജരിവാളിന്‌ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ കേസില്‍കൂടി ജാമ്യം ലഭിച്ചാലേ ജയില്‍മോചനം സാധ്യമാവുകയുള്ളു.

അരവിന്ദ്‌ കെജരിവാളിന്‌ എതിരായ അപകീർത്തിക്കേസിലെ നടപടികള്‍ക്ക്‌ ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീട്ടിയിരുന്നു. 'ഐ സപ്പോർട്ട്‌ നരേന്ദ്രമോദി' എന്ന ട്വിറ്റർ അക്കൗണ്ട്‌ ബിജെപി ഐടി സെല്ലിന്റെ ബി ടീം ആണെന്ന ധ്രുവ്‌റാഠിയുടെ ട്വീറ്റ്‌ കെജരിവാള്‍ റീട്വീറ്റ്‌ ചെയ്‌തതിന്റെ പേരിലാണ് കേസ്‌.

What's Your Reaction?

like

dislike

love

funny

angry

sad

wow